Friday, March 19, 2010

അപ്പുക്കുട്ടന്റെ ജനനം...

അപ്പുക്കുട്ടനെ അറിയില്ലേ?
മലയാളം ബ്ലോഗുകളുടെ ഒരു റെഗുലര്‍ വായനക്കാരന്‍ ആണെങ്കിലും ഇത് വരെ എന്തെങ്കിലും എഴുതണം എന്ന്  തോന്നിയിരുന്നില്ല. ആറാം തമ്പുരാനില്‍ മോഹന്‍ലാലിനു യമുനയുടെ തീരത്തു കിടന്നപോഴാണ് വെളിപാടുണ്ടായതെങ്കില്‍ എനിക്ക്  അതുണ്ടായത്‌  ഐലന്ഡ് എക്സ്പ്രെസ്സില്‍ കിടക്കുമ്പോള്‍ ആയിരുന്നു.. നാട്ടില്‍ നിന്ന് ബാംഗളൂര്‍ക്ക്  പോകുന്ന വഴി (കൃത്യം ആയി പറഞ്ഞാല്‍ ഏകദേശം പാലക്കാടു കഴിഞ്ഞു കാണും).


മലയാളത്തിലും ഒന്ന് ബ്ലോഗി നോക്കിയാലോ എന്ന ആ അത്യാഗ്രഹത്തിന്റെ ഭാഗം ആയാണ്  ഞാന്‍ അപ്പുക്കുട്ടനെ സൃഷ്ടിച്ചത് ("അപ്പുക്കുട്ടന്റെ അപ്പാ..." എന്ന് മാത്രം തല്‍കാലം വിളിക്കല്ലേ... ഇത് വരെ കല്യാണം കഴിച്ചിട്ടില്ല... അത് മൊടക്കാന്‍ ഈ ഒരു വിളി ധാരാളം മതി... അത് ഒന്ന് കഴിഞ്ഞിട്ട് എന്ത് വേണേലും വിളിച്ചോ). സാധാരണ ഗതിയില്‍ കമ്പ്യൂട്ടറും ക്യാമറയും ഉറക്കവും വീതം വെച്ചെടുക്കുന്ന എന്റെ സമയത്തില്‍ കുറച്ചു ഭാഗം... ഒരു 5 സെന്റു സ്ഥലം അപ്പുക്കുട്ടനു ഇഷ്ടദാനം ആയി എഴുതി കൊടുത്താലോ എന്ന് എനിക്ക് തോന്നിയതും, ഉറക്കം വരാതെ ട്രയിനിലെ ബെര്‍ത്തില്‍ ചുരുണ്ട് കൂടി കിടന്നു നേരം വെളുപ്പിച്ച ആ യാത്രയിലാണു.. ചുമ്മാ ബ്ലോഗറില്‍ അപ്പുകുട്ടനും ഒരു വീട് പണിയട്ടെ... 2 നിലയില്‍ കാര്‍ പോര്‍ച്ചും, പൂന്തോട്ടോം, പൂജാമുറീം, എല്ലാ സൌകര്യങ്ങളും(ac തീര്‍ച്ചയായും വേണം) ഉള്ള വീട്  വേണം എന്നാണു അപ്പുക്കുട്ടന്റെ ആഗ്രഹം. ആഗ്രഹിക്കുന്നതില്‍ നമ്മള്‍ പിശുക്ക് കാട്ടേണ്ട കാര്യം ഇല്ലല്ലോ..  


നമ്മുടെ ചുറ്റും നമ്മള്‍ നിത്യവും കാണുന്ന ആളുകളുടെ രൂപവും, ഭാവവും, ഭാവഭേദങ്ങളും, പെരുമാറ്റ രീതിയും, കുസൃതികളും, അമളികളും എല്ലാം ചേര്‍ത്ത് എന്റെ സങ്കല്പത്തില്‍ വിരിഞ്ഞ ഒരു തല തിരിഞ്ഞവന്‍. അതാണ്‌ അപ്പുക്കുട്ടനെ കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറയാവുന്നത്... ഒരു തല തിരിഞ്ഞവന്റെ തലയില്‍ വിരിഞ്ഞ മറ്റൊരു തല തിരിഞ്ഞവന്‍ എന്ന നിലയില്‍ അപ്പുക്കുട്ടന്‍ പലര്‍ക്കും തലവേദന സൃഷ്ടിക്കും. എനിക്ക് ഒറപ്പാ.  ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളില്‍ ഓരോരുത്തരിലും ഈ അപ്പുക്കുട്ടന്‍ ഉണ്ട്.. ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നമ്മളെല്ലാം അപ്പുക്കുട്ടനായി മാറാറും ഉണ്ട്. അത് കൊണ്ട് അപ്പുക്കുട്ടനെ നമ്മള്‍ എല്ലാവരും നന്നായി അറിയും.. നമ്മളില്‍ ഒരാളായി.. അല്ല നമ്മള്‍ തന്നെയായി.. അപ്പുക്കുട്ടന്റെ ഇട്ടാ വട്ടത്തിലെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുക...

9 comments:

Rashmi Nair said...

Congrats on your first post... looking fwrd to seeing many more interesting posts... :)

Unknown said...

thudakkam kalakki....

വാളൂരാന്‍ said...

വിശാലന്റെയും കൊച്ചുത്രേസ്യയുടെയും ഒപ്പം കൊണ്ട് എന്റെ പേര് വച്ചപ്പോള്‍ പിന്നെ ഞാനിവിടെ കമന്റിടാതെ പോകുന്നത് ശരിയല്ലല്ലോ....ഹിഹി
എന്തായാലും ആ പേര്‍ അവര്‍ക്കിടയില്‍ കിടക്കുന്നതിന് അവര്‍ മാനഹാനിക്ക് കേസ് കൊടുക്കാന്‍ ചാന്‍സുണ്ട്...!!
ങാ...ഇനി അപ്പുക്കുട്ടന്‍.... അപ്പുക്കുട്ടന്‍ എഴുതൂ.... എഴുതിത്തകര്‍ക്കൂ.... നന്നെങ്കില്‍ ആള്‍ക്കാര്‍ തീര്‍ച്ചയായും വായിക്കാനുണ്ടാവും സംശ്യല്ല്യ, ഞാനും.
ഇനി ആശംസകള്‍ കിട്ടാഞ്ഞിട്ട് മോശാവണ്ട, നല്ല കടുപ്പത്തില്‍ ഒരെണ്ണാ പിടിച്ചോളോ....!!

അരുണ്‍ കരിമുട്ടം said...

ശരിയാ അപ്പുക്കുട്ടന്‍ എല്ലാവരിലുമുണ്ട്, എന്‍റെ മനസിലെ അപ്പുക്കുട്ടനാ, മനു ആയത്.ഇതും അതേ പോലെ ഒരു ജന്മം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു :)
എല്ലാവിധ ആശംസകളും

Febin Joy Arappattu said...

എല്ലാവര്‍കും നന്ദി..

Ashly said...

ഹ....ഹല്ലോ അപ്പുകുട്ടന്‍...നൈസ് ടോ മീറ്റ്‌ യു.

Visala Manaskan said...

:) amgadu ezhuthi thakarkku gadi. ellaa aasamaskalum!

Febin Joy Arappattu said...

@ Captain Haddock and sajeevettan...
thanks a lot.. aadyathe kadha posteettundu.. :)

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം